മാനന്തവാടി നഗരത്തിൽ വോട്ട് അഭ്യർത്ഥിച്ച് പി. ശ്യാം രാജ്
മാനന്തവാടി: മാനന്തവാടി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി പി. ശ്യാം രാജ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. രാവിലെ എരുമതെരുവ് ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച പ്രചരണം മൈസൂർ റോഡിലാണ് സമാപിച്ചത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെല്ലാം നേരിട്ടെത്തി അദ്ദേഹം വോട്ട് തേടി. രാവിലെ കോളേജുകളിലും ജോലി സ്ഥലങ്ങളിലും പോകുന്നവരെ നേരിൽ കാണുക എന്ന ലക്ഷ്യത്തോടെയാണ് മൂന്നാം ദിവസവും മാനന്തവാടി ടൗണിൽ നിന്ന് പ്രചരണം ആരംഭിച്ചത്. നഗരത്തിലെ പ്രധാന സിനിമ തിയേറ്ററിലും വസ്ത്ര വ്യാപാര സ്ഥാപനമായ സെഞ്ചുറിയൻ ഫാഷൻ സിറ്റിയിലും എത്തിയ സ്ഥാനാർത്ഥിയെ സ്ഥാപന അധികൃതർ പൊന്നാടയിട്ട് സ്വീകരിച്ചു.
തുടർന്ന് മേരി മാതാ കോളേജിലെത്തിയ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചയ്ക്ക് ശേഷം ബ്ലോക്ക് പഞ്ചായത്ത്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെത്തി സർക്കാർ ജീവനക്കാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. രാത്രി ഒഴക്കോടിയിൽ നടന്ന കുടുംബ യോഗത്തോടെയാണ് അന്നത്തെ പ്രചരണ പരിപാടികൾ അവസാനിച്ചത്. ബിജെപി മണ്ഡലം പ്രസിഡന്റ് സുമ രാമൻ, മുൻസിപ്പാലിറ്റി പ്രസിഡന്റ് നിതീഷ് ലോകനാഥ്, പുനത്തിൽ രാജൻ, കൂവണ വിജയൻ, അഖിൽ പ്രേം, ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, ശരത് കുമാർ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.





Leave a Reply