April 25, 2026

വേനൽ ചൂടിലും വാടാത്ത ആവേശം; എൽഡിഎഫ്‌ സ്ഥാനാർഥി എം.എസ് വിശ്വനാഥന്റെ പര്യടന ജാഥക്ക്‌ നാടെങ്ങും ഉജ്ജ്വല സ്വീകരണം

0
WhatsApp Image 2026-03-28 at 1.54.42 PM
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി: കത്തുന്ന മീന വെയിലിലും ആവേശം ചോരാതെ ബത്തേരി മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി എം എസ് വിശ്വനാഥൻ. രണ്ടാം ദിവസത്തെ പര്യടന ജാഥക്ക്‌ മീനങ്ങാടി അപ്പാടിയിൽ ആവേശകരമായ തുടക്കമായിരുന്നു. രാവിലെ 9 മണിയോടെ അപ്പാട് എത്തിയ സ്ഥാനാർത്ഥിക്ക് പ്രദേശവാസികൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. രക്തഹാരമണിയിച്ച്‌ പ്രവർത്തകർ വരവേറ്റു.

പര്യടനത്തിൽ പി.ആർ ജയപ്രകാശ്, എൻ.പി കുഞ്ഞുമോൾ, സുരേഷ് താളൂർ, വി. സുരേഷ്, പി. വാസുദേവൻ, സജീവ്, എം.ആർ ശശിധരൻ, കെ.കെ വിശ്വനാഥൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *