July 2, 2026

അപകടങ്ങൾക്കെതിരെ ജാഗ്രത: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

0
WhatsApp Image 2026-07-02 at 8.19.40 PM
By ന്യൂസ് വയനാട് ബ്യൂറോ

പഴൂർ: അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനും വർദ്ധിച്ച് വരുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി “അപകടങ്ങളും പ്രഥമ ശുശ്രൂഷയും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി സുൽത്താൻ ബത്തേരി ഫയർ ആൻഡ് റെസ്‌ക്യൂ സ്റ്റേഷൻ ടീമിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ആവശ്യമായ സുരക്ഷാ നിർദ്ദേശങ്ങൾ നൽകി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായർ ജെ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ധീരജ് പി. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

സീനിയർ അസിസ്റ്റൻ്റ് ജോഷി ജോർജ്, സ്റ്റാഫ് സെക്രട്ടറി ഷാനറ്റ് പി ജോർജ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അപകടങ്ങൾ ഒഴിവാക്കുക, കൃത്യസമയത്ത് പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധവും പരിശീലനവും നൽകി. സുരക്ഷ എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ പരിപാടിയിലൂടെ ഫയർ ആൻഡ് റെസ്‌ക്യൂ സേന പങ്കുവെച്ചത്. അത്യാവശ്യഘട്ടങ്ങളിൽ 112 എന്ന നമ്പറിൽ ബന്ധപ്പെടാൻ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം നിർദ്ദേശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *