July 2, 2026

കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
WhatsApp Image 2026-07-02 at 9.22.48 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ ജോഷി ചാരുവേലിൽ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ ഹാളിൽ വച്ച് ചേർന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഹേഷ്, വാർഡ് മെമ്പർമാരായ ഗീത കുഞ്ഞികൃഷ്ണൻ, മിനി പി ബി, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശശിധരൻ മാസ്റ്റർ, പാടശേഖരസമിതി പ്രതിനിധി ബേബി കൈനക്കുടി, സി ഡി എസ് ചെയർപേഴ്സൺ സിന്ധു മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റൻറ് ഡയറക്ടർ സുമിന ടി എസ് പദ്ധതി വിശദീകരണം നടത്തി. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയെപ്പറ്റി ജില്ലാ കോഡിനേറ്റർ എൽദോ സംസാരിച്ചു. കൃഷി ഓഫീസർ സാന്ദ്ര മരിയ സാജു സ്വാഗതവും കൃഷി അസിസ്റ്റൻ്റ് രതീഷ് കെ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *