November 6, 2026

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും: മന്ത്രി കെ. മുരളീധരൻ

0
WhatsApp Image 2026-07-03 at 6.49.04 PM
Surya Karthika
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലയിലെ മെഡിക്കൽ കോളേജിൻ്റെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി.കെ. മുരളീധരൻ വ്യക്തമാക്കി. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയായില്ലെങ്കിൽ കോളേജിൻ്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് പ്രഥമ പരിഗണനയെന്നും, സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *