കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു
വെള്ളമുണ്ട: വായനപക്ഷാചരണത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ, വെള്ളമുണ്ട പഞ്ചായത്ത് ലൈബ്രറി സമിതി, വെള്ളമുണ്ട പബ്ലിക് ലൈബ്രറി, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ വെള്ളമുണ്ട യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കെ. ദാമോദരൻ അനുസ്മരണം സംഘടിപ്പിച്ചു. പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ എം. സുധാകരൻ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം സത്യവതി. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ഇ.കെ. ബിജൂജൻ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കെ. ഷബിത, പി. സുരേഷ് ബാബു, ഇ.കെ. ജയരാജൻ എന്നിവർ സംസാരിച്ചു. ജോയി വി.ജെ. സ്വാഗതവും സുഭാഷ് പി.റ്റി. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ഡി ടു ഡി (D 2 D) ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ നൃത്തവും ശോഭ ഷാജിയുടെ കഥാപ്രസംഗവും അരങ്ങേറി. സമ്മാനദാനത്തോടെയാണ് പരിപാടി സമാപിച്ചത്.





Leave a Reply