വോളിബോൾ താരം ജോൺ ജോസഫിനെ ആദരിച്ച് പുൽപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
പുൽപ്പള്ളി : എവിസി അന്താരാഷ്ട്ര വോളിബോൾ മത്സരത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായ പുൽപ്പള്ളി സ്വദേശി ജോൺ ജോസഫ് ഈന്തുങ്കലിനെ പുൽപള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. നാആദരിക്കൽ ചടങ്ങിന്റെ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി കെ. എൽ പൗലോസ് നിർവഹിച്ചു. ടിന് അഭിമാനമായി മാറിയ ജോൺ ജോസഫിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തിയാണ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകിയത്.
ചടങ്ങിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ഡി ജോണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
എൻ.യു ഉലഹന്നാൻ, ഡോ.ജോമറ്റ് കോതവഴിക്കൽ, ടി.പി ശശിധരൻ മാസ്റ്റർ, ഗീത കുഞ്ഞികൃഷ്ണൻ, വർക്കി പാലക്കാട്ട്, മാത്യു ഉണ്ട്ശ്യാംപറമ്പിൽ, മോഹനൻ പുത്തൻ കണ്ടത്തിൽ, തോമസ് പാഴൂക്കാല, സിജു പൗലോസ്, മോഹനൻ അച്ഛനഹള്ളി, ലിജോ ജോർജ്, ഷിജോ കൊട്ടുകാപള്ളി, ജോർജ് കൊല്ലിയിൽ, പി വി ഏലിയാസ്, ബാബു ജയശ്രീ, വിൽസൺ വേഴാമ്പുൽ തോട്ടത്തിൽ, ഷിബു തേൻകുന്നേൽ, സെലിൻ മാനുവൽ, കൃഷ്ണൻകുട്ടി മഞ്ഞപള്ളി, പാപ്പച്ചൻ ഈന്തുങ്കൽ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply