മേപ്പാടി മണ്ണിടിച്ചിൽ: രണ്ട് മരണം
മേപ്പാടി: മേപ്പാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് പതിനെട്ട് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. മണ്ണിടിഞ്ഞ് അതിഥി തൊഴിലാളികളുടെ ഷെഡ്ഡിലേക്കും വീണിരുന്നു. ഒരു ഷെഡ്ഡ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തൊഴിലാളികള്‍ വന്ന ബസിന് മുകളിലേക്കും മണ്ണിടിഞ്ഞ് വീണിട്ടിട്ടുണ്ട്.
കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വാഹനങ്ങള്‍ അടക്കം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.





Leave a Reply