July 14, 2026

വേദി നിറയ്ക്കാനുള്ളവരല്ല കുടുംബശ്രീയും ഹരിത കർമ്മസേനയും: മന്ത്രി കെ.എം. ഷാജി

0
IMG_20260713_145807
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന പ്രവർത്തകരും മന്ത്രിമാർ പങ്കെടുക്കുന്ന വേദി നിറയ്ക്കാനുള്ളവരാകരുതെന്ന് ആർജ്ജവത്തോടെ തീരുമാനമെടുക്കണമെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഏകദിന ശില്പശാല മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ വരുമാനം ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ നിന്നും അഭിവൃദ്ധിയിലേക്ക് നാം ചുവടുവെക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഞ്ചായത്തുകളും കുടുംബശ്രീയും ഇഴപിരിയാത്ത കണ്ണികളായി പ്രവർത്തിക്കണം. നല്ല രീതിയിൽ നടക്കുന്ന ഈ പദ്ധതികൾ തുരങ്കം വെക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ആ പുഴുക്കുത്തുകളെ സർക്കാർ നേരിടുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

 

ചടങ്ങിൽ വെച്ച് സമ്പൂർണ്ണ ഐ.എസ്.ഒ. സി.ഡി.എസ്സിന്റെ പ്രഖ്യാപനവും മന്ത്രി നിർവ്വഹിച്ചു. മന്ത്രി ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉഷ വിജയൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, എ.ഡി.എം. അജീഷ്, പ്രോഗ്രാം ഓഫീസർ ഡോ. ഷാനവാസ്, ബത്തേരി നഗരസഭ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദർ, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാർ, എം.ജി. ബിജു, വെങ്ങപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി., വയനാട് കുടുംബശ്രീ ഡി.എം.സി.മാരായ സലീന കെ.എം., അമീൻ കെ.കെ. എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി. സ്വാഗതവും പ്രോഗ്രാം മാനേജർ സുഹൈൽ പി.കെ. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *