July 13, 2026

അന്തർദേശീയ ആദിവാസി ദിനാചരണം: ബത്തേരിയിൽ സംഘാടക സമിതി രൂപീകരിച്ചു

0
IMG_20260713_153808
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: 2026 ലെ അന്തർദേശീയ ആദിവാസി ദിനാചരണത്തോടനുബന്ധിച്ച് സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെയും നീതിവേദിയുടെയും ജില്ലയിലെ വിവിധ സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. 2026 ആഗസ്റ്റ് 7, 8 തിയതികളിലായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് ജില്ലാ തലത്തിൽ വിവിധ പരിപാടികൾ നടത്താൻ യോഗത്തിൽ തീരുമാനമായി. സംഘാടക സമിതി രക്ഷാധികാരിയായി സുൽത്താൻ ബത്തേരി എം എൽ എ ഐ.സി. ബാലകൃഷ്ണനെയും, ചെയർപേഴ്സണായി സുൽത്താൻ ബത്തേരി മുനിസിപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൾ ഖാദറിനെയും തിരഞ്ഞെടുത്തു. ബിജു കാക്കത്തോടാണ് കൺവീനർ. അനീഷ് ബാബുവിനെ ട്രഷററായും തിരഞ്ഞെടുത്തു. പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകിയിട്ടുണ്ട്. ബത്തേരി മുനിസിപ്പൽ കൗൺസിലർമാർ, വിവിധ സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ, ട്രൈബൽ പ്രൊമോട്ടർമാർ തുടങ്ങി 54 പേർ യോഗത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *