July 13, 2026

എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ ‘റെഡ് ഡേ’ ആഘോഷിച്ചു

0
IMG_20260713_164921
By ന്യൂസ് വയനാട് ബ്യൂറോ

എടപ്പെട്ടി: എടപ്പെട്ടി ഗവ. എൽ പി സ്കൂളിലെ എൽ കെ ജി, യു കെ ജി ക്ലാസ്സുകളിൽ റെഡ് ഡേ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ പ്രത്യേക ദിനാഘോഷത്തിൽ പങ്കാളികളായത്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ ചുവന്ന നിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ, കളിപ്പാടങ്ങൾ എന്നിവ സ്കൂളിൽ കൊണ്ടുവന്നിരുന്നു. റെഡ് ഡേയുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ആകർഷകമായ വിവിധ പഠനപ്രവർത്തനങ്ങളും സ്കൂളിൽ സംഘടിപ്പിച്ചു. അധ്യാപികമാരായ അനുപമ സജിത്ത്, വി. എം. ആഷിമ, ശ്രീജ സതീശൻ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *