July 19, 2026

യുവജനങ്ങൾ ജനാധിപത്യത്തിന്റെയും സാമൂഹിക മാറ്റത്തിന്റെയും മുന്നണിപ്പോരാളികളാകണം: എ. യൂസുഫ്

0
IMG_20260719_122543
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: സാമൂഹിക നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും മതനിരപേക്ഷതയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ യുവജനങ്ങൾ ശക്തമായ ഇടപെടൽ നടത്തണമെന്നും, രാജ്യത്തിന്റെ ഭാവി നിർണയിക്കുന്ന ശക്തിയായി യുവതലമുറ ഉയർന്നുവരണമെന്നും എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ്.

യങ് ഡെമോക്രാറ്റ്‌സിന്റെ വയനാട് ജില്ലാ യൂത്ത് അസംബ്ലി പനമരം കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമകാലിക ഇന്ത്യയിൽ യുവജനങ്ങൾ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ജനാധിപത്യാവകാശങ്ങൾ, സാമൂഹിക അസമത്വം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ബോധവൽക്കരണവും സംഘടിത പ്രവർത്തനവും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് അസംബ്ലിയിൽ ഉയർന്നുവന്ന ചർച്ചകളും ആശയങ്ങളും പ്രവർത്തനരംഗത്ത് പ്രാവർത്തികമാക്കി യുവജനങ്ങൾ സാമൂഹിക ഉത്തരവാദിത്തത്തോടെ മുന്നോട്ട് വരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

യങ് ഡെമോക്രാറ്റ്‌സ് സംസ്ഥാന ജോയിന്റ് കൺവീനർ അംജദ് കണിയാപുരം മുഖ്യപ്രഭാഷണം നടത്തി. ഓർഗനൈസിംഗ് കമ്മിറ്റിയംഗങ്ങളായ ടി. അബ്ദുന്നാസർ, ബാസിത്ത് ആൽവി, ഷബീർ കെ. സി., എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി പി. ടി. സിദ്ധീഖ്, വിമൺ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ജംഷീദ നൗഷാദ് എന്നിവർ സംസാരിച്ചു.

 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ യങ് ഡെമോക്രാറ്റ്‌സിന്റെ വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയും പ്രഖ്യാപിച്ചു.

 

ഭാരവാഹികൾ

 

കൺവീനർ:മുഹമ്മദ്‌ സകരിയ്യ. കെ എസ്

ജോയിന്റ് കൺവീനർമാർ: മുഹമ്മദ്‌ ആഷിഖ് പി, മുഹമ്മദ് അൻഷിഫ് പി, മുഹമ്മദ്‌ അജ്നാസ് പി കെ, മുഹമ്മദ്‌ സവാദ് വി,സുമയ്യ പി കെ, നയൻ‌താര എം സി

കമ്മിറ്റിയംഗങ്ങൾ:സനീർ ഇ, അഫ്സൽ എം, മുഹമ്മദ്‌ സലാഹുദ്ധീൻ കെ, യാസിർ പി ടി, നാജിയ തെസ്നി, അനസ് കെ വി, മുഹമ്മദ്‌ ഫയാസ് എ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *