‘കാപ്പി കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകൾ’; കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു
മീനങ്ങാടി: എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മീനങ്ങാടിയും ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയും സംയുക്തമായി കാപ്പി കർഷക സെമിനാർ സംഘടിപ്പിച്ചു. തച്ചമ്പത്ത് അങ്കണവാടിയിൽ നടന്ന പ്രോഗ്രാം മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജീവൻ ഉദ്ഘാടനം ചെയ്തു.
എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി നാഷണൽ പ്രസിഡന്റ് സന്ദീപ് സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷണം നടത്തി. പുനരുജ്ജീവന കൃഷി രീതിയെ കുറിച്ച് ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ അഗ്രിക്കൾച്ചറൽ എക്‌സ്‌പെർട്ട് ഗായത്രി വിഷയാവതരണം നടത്തി. കാപ്പി കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകൾ, വിപണന സാധ്യതകൾ, സർക്കാർ പദ്ധതികൾ, സ്ത്രീകൾക്കുള്ള ഉപജീവന പദ്ധതികൾ എന്നിവയെക്കുറിച്ച് സെമിനാറിൽ വിശദമായി ചർച്ച ചെയ്തു.
എയിംസ്‌വേ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ സുപ്രിയ സുരേന്ദ്രൻ, വാർഡ് മെമ്പർ സാലി എയിംസ്‌വേ ഡെവലപ്മെൻ്റ് സൊസൈറ്റി മീനങ്ങാടി പ്രസിഡൻ്റ് ആനന്ദവല്ലി, ട്രഷറർ ആർ രമ ബാലൻ എന്നിവർ സംസാരിച്ചു.





Leave a Reply