July 19, 2026

വെള്ളമുണ്ട പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സംഗമം സംഘടിപ്പിച്ചു

0
IMG-20260719-WA0073
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വിവിധ വാർഡുകളിൽ നിന്നുള്ള വൈറ്റ് ഗാർഡ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വൈറ്റ് ഗാർഡ് സംഗമം . ശ്രദ്ധേയമായി. മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.

വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മോയി കട്ടയാട് അധ്യക്ഷത വഹിച്ചു. മോയി വാരമ്പറ്റ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ഖമർ ലൈല വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് യൂണിഫോം, ടാഗ് എന്നിവ വിതരണം ചെയ്തു. ഗ്ലോബൽ കെഎംസിസി പുളിഞ്ഞാൽ വാർഡ് വൈറ്റ് ഗാർഡിനുള്ള റെസ്ക്യൂ ഉപകരണങ്ങൾ കൈമാറി.

പരിപാടിയിൽ പി എ ഗഫൂർ, പി കെ സലാം, മുസ്തഫ തയ്യുള്ളതിൽ, അനസ് ബിസ്മി, സിറാജ് എം സി, ഷാജി വി കെ, അസീസ് തോലൻ, സലീം കേളോത്ത്, ജബ്ബാർ സിപി, മമ്മൂട്ടി അലുവ, ഡോ. മുഹമ്മദ് റാഫി, ഷറഫു മാടംപള്ളി, എ കെ നാസർ, മമ്മൂട്ടി കണ്ണാടി, ഹാരിസ് ആറുവാൾ, സമദ് വെള്ളമുണ്ട, യൂസുഫ് മഞ്ചേരി, നാസർ പുലിക്കാട്, റുമൈസ് കെല്ലൂർ, ഹമീദ് പുതുക്കുടി, ആത്തിക്ക ടീച്ചർ, റംല മുഹമ്മദ്‌, നാസർ സാവാൻ, എഴുത്തൻ മമ്മൂട്ടി, ഗീത, സുമയ്യ ടീച്ചർ, ബുഷറ കൊമ്പി, കബീർ മഞ്ചേരി എന്നിവർ സംസാരിച്ചു.

യോഗത്തിൽ പുതിയ വൈറ്റ് ഗാർഡ് പഞ്ചായത്ത് നേതൃത്വവും പ്രഖ്യാപിച്ചു. ഷാജി വി.കെ ക്യാപ്റ്റനായും, ജിൻഷാദ് വാരാമ്പറ്റ കോർഡിനേറ്ററായും, അജ്മൽ കാപ്പുംകുന്ന് വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുക്കപ്പെട്ടു.

ജിൻഷാദ് വാരാമ്പറ്റ സ്വാഗതവും ഉസ്മാൻ പുളിഞ്ഞാൽ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *