നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ പ്രാദേശിക കാലാവസ്ഥാ കർമ്മ പദ്ധതി ശിൽപ്പശാല സംഘടിപ്പിച്ചു
നൂൽപ്പുഴ: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ പ്രതിരോധിക്കുന്നതിനും, സുരക്ഷിതമായ നാളേക്കായി പ്രാദേശിക വികസന ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനുമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയും സംയുക്തമായി ഗ്രാമപഞ്ചായത്ത് ഹാളിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. പരിപാടി നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ എം.കെ. ഉദ്ഘാടനം ചെയ്തു. അതിതീവ്ര മഴയും പ്രളയവും നേരിട്ട പ്രദേശമെന്ന നിലയിൽ നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന് ഇത്തരമൊരു പദ്ധതി തയാറാക്കുന്നതിൽ സവിശേഷ പ്രാധാന്യമുണ്ടെന്നും, ശാസ്ത്രീയ അടിത്തറയിലുള്ള പ്രാദേശിക കാലാവസ്ഥാ കർമ്മ പദ്ധതി (LAPCC) രൂപീകരിക്കുന്നത് വരും അഞ്ച് വർഷത്തെ പഞ്ചായത്തിന്റെ വികസന ദിശ നിർണ്ണയിക്കാൻ സഹായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ഹ്യൂം സെന്റർ ക്ലൈമറ്റ് ആക്ഷൻ ലീഡ് ജയ്ശ്രീകുമാർ വി. സ്വാഗതവും ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു. തുടർന്ന് ഹ്യൂം സെന്റർ റിസർച്ച് അസിസ്റ്റന്റ് മുനീർ പി. കെ. കാലാവസ്ഥാ കർമ്മ പദ്ധതിയെക്കുറിച്ച് വിഷയാവതരണം നടത്തുകയും പ്രാദേശിക ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങൾ, ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ, പ്രാദേശിക സമ്പദ്‌വ്യവസ്ഥ എന്നിവ ആസ്പദമാക്കിയുള്ള ആസൂത്രണത്തിന്റെ പ്രസക്തി വിശദീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന ഗ്രൂപ്പ് ചർച്ചകൾക്കും ആശയരൂപീകരണത്തിനും മുനീർ, വിവേകാനന്ദ്, ആദിർഷ, പ്രസാദ്, പല്ലവ് എന്നിവർ നേതൃത്വം നൽകിയപ്പോൾ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ, കർഷക പ്രതിനിധികൾ, അധ്യാപകർ, ആരോഗ്യ പ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, RRT/BMC പ്രതിനിധികൾ, വിഷയ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു. ഹ്യൂം സെന്റർ എഡ്യൂക്കേഷൻ ടീം ലീഡ് എം. എം. പ്രസാദ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.





Leave a Reply