സംസ്ഥാന സർക്കാരിന്റെ വനിതാ സൗഹൃദ നിലപാട് സ്വാഗതാർഹം: ഐഎൻടിയുസി മഹിളാ വിങ്
കൽപ്പറ്റ: പ്രിയദർശിനി സൗജന്യ യാത്ര ഉൾപ്പെടെ നിലവിലെ യുഡിഎഫ് സർക്കാരിന്റെ വനിതകളോടുള്ള സമീപനം ഏറെ സ്വാഗതാർഹമാണെന്ന് ഐഎൻടിയുസി മഹിളാ വിങ് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. വനിതകളോട് നിഷേധാത്മക നിലപാട് സ്വീകരിച്ച മുൻ സർക്കാരിനെ അപേക്ഷിച്ച്, സ്ത്രീകളുടെ പ്രതീക്ഷകൾക്കൊത്ത് നീങ്ങുന്ന ഈ സർക്കാർ ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും, വനിതകൾക്കായി പ്രഖ്യാപിച്ച വിവിധ പദ്ധതികളും പ്രിയദർശിനി സൗജന്യ യാത്രയും ഇതിന് ഉദാഹരണമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്ത യോഗത്തിൽ മഹിളാ വിങ് ജില്ലാ പ്രസിഡന്റ് രാധാ രാമസ്വാമി അധ്യക്ഷത വഹിച്ചു. മഹിളാ വിങ് സംസ്ഥാന പ്രസിഡന്റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് ബാബു, ഉമ്മർ കുണ്ടാട്ടിൽ, ജിനി തോമസ്, മേഴ്സി സാബു, കെ.കെ. രാജേന്ദ്രൻ, ശ്രീനിവാസൻ തൊവരിമല, സന്ധ്യാ ലിഷു, കെ. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply