May 12, 2026

പരിസ്ഥിതി ലോല പ്രദേശം; തവിഞ്ഞാലിൽ പ്രത്യേക ഗ്രാമസഭ

0
20240830 180053
By ന്യൂസ് വയനാട് ബ്യൂറോ

 

തലപ്പുഴ: കേന്ദ്രവനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം പരിസ്ഥിതി ലോല പ്രദേശമായി കരട് വിജ്ഞാപനം ചെയ്ത

തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ പേര്യ വില്ലേജില്‍ പെട്ട 1,2,3,4,20, 21,22

വാര്‍ഡുകളില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് നടത്തിയ ഗ്രാമസഭകള്‍ പൂര്‍ത്തിയായി. 31.7.24 കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥ

 

വ്യതിയാന മന്ത്രാലയം അസാധാരണ ഗസറ്റ് 6കരട് റിപ്പോര്‍ട്ടിലാണ് വയനാട്ടിലെ 13 വില്ലേജുകള്‍ ഇഎസ്എ ആയി വിജ്ഞാപനം

 

ചെയ്തിരുന്നത് ഇതില്‍പെട്ട. പേര്യ വില്ലേജിലെ1,2,3,4,20, 21,22 വാര്‍ഡുകളില്‍

ഗ്രാമസഭകള്‍ ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമിയും ഒഴിവാക്കി വനം മാത്രമായി പുതുക്കിയ വിജ്ഞാപനം ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിനു നല്‍കുവാന്‍ ഗ്രാമസഭ പ്രമേയം പാസാക്കി. ഒപ്പം തന്നെ വ്യക്തിപരമായി പരാതി പേര്യ വില്ലേജിലെ മുഴുവന്‍ ജനങ്ങളും നല്‍കുവാനും

തീരുമാനിച്ചു.

 

ഇതിനായി അയല്‍ക്കൂട്ടയോഗങ്ങള്‍ ആരംഭിച്ചിട്ടുണ്ട് സംസ്ഥാനജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്ബ്‌സൈറ്റില്‍ ഇ എസ് എ മാപ്പ്

പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന് സര്‍ക്കാര്‍വിജ്ഞാപനത്തില്‍ വ്യക്തമാക്കിയെങ്കിലുംസൈറ്റില്‍ മാപ്പ് ലഭ്യമല്ലാത്തതിനാല്‍ഏതൊക്കെ ഭാഗം ഇ എസ് എ ഒഴിവാക്കിയതായി അറിയാന്‍കഴിയാത്തതിനാല്‍ മുഴുവന്‍ ജനങ്ങളും പരാതി നല്‍കുകയാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എല്‍സിജോയി അറിയിച്ചു .സെപ്റ്റംബര്‍ 1 ,2തീയതികളില്‍ വിവധ പോസ്റ്റ് മുഖേനെയും ഇമെയില്‍ മുഖേനെയും പരാതി നല്‍കുമെന്ന്പ്രസിഡന്റ് അറിയിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *