August 10, 2026

ശ്രേയസ് പൂതാടി യൂണിറ്റ്: കേണിച്ചിറയിൽ മെഡിക്കൽ ക്യാമ്പ് നടത്തി

0
20240831 165509
By ന്യൂസ് വയനാട് ബ്യൂറോ

 

 

കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റ് മഹാരാഷ്ട്ര അമരി കെയര്‍ എജന്‍സിയുടെ സഹകരണത്തോടെ

യുവപ്രതിഭാ ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍ ഉദ്ഘാടനം ചെയ്തു.

 

ശ്രേയസ് പുല്‍പ്പള്ളി മേഖലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ.ഒ. ഷാന്‍സന്‍ അധ്യക്ഷത വഹിച്ചു.

മഴക്കാലപൂര്‍വ ശുചീകരണം എന്ന വിഷയത്തില്‍ ഡോ.സഫാന ക്ലാസെടുത്തു.

 

ബ്ലോക്ക് പഞ്ചായത്തംഗം അന്നക്കുട്ടി, പഞ്ചായത്ത് അംഗം മേഴ്‌സി സാബു, ഡോ.വികാസ്, ഡോ.സാന്‍, മേഴ്‌സി ദേവസ്യ, റീത്ത സ്റ്റാന്‍ലി, ജീന മാത്യു, നീരജ, ലതിക സജീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. നിരവധിയാളുകള്‍ ക്യാമ്പ് ഉപയോഗപ്പെടുത്തി. പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സമാഹരിച്ച തുക ശ്രേയസ് മേഖലാ പ്രോഗ്രാം ഓഫീസര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *