ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷം
കൽപറ്റ :ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാതെ അധികൃതർ. 4 മാസത്തിനിടെ ജില്ലയിൽ നൂറിലധികം പേർക്കാണു തെരുവുനായ്ക്കളുടെ കടിയേറ്റത്. തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പിൻ്റെ സഹകരണത്തോടെ 2022 മാർച്ചിൽ പ്രഖ്യാപിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതിക്കാണെങ്കിൽ വേഗവും പോരാ.
തദ്ദേശ സ്‌ഥാപനങ്ങളുടെ തനതു ഫണ്ട് വിവിധ സർക്കാർ പദ്ധതികളിലേക്കായി നിർബന്ധമായും വകയിരുത്തണമെന്ന നിർദേശം വന്നതോടെയാണു പദ്ധതി അവതാളത്തിലായത്. വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ വൈകുന്നതു തെരുവുനായ് ശല്യം രൂക്ഷമാക്കുകയാണ്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്നു വിദ്യാർഥികൾ അടക്കമുള്ളവർ കഷ്‌ടിച്ചാണു രക്ഷപ്പെടുന്നത്. തെരുവുനായ്ക്കളുടെ ശല്യം വർധിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരി ഉപേക്ഷിച്ചു. സുരക്ഷയ്ക്കായി വടികളുമായി പ്രഭാതസവാരിക്ക് ഇറങ്ങുന്നവരുമുണ്ട്.





Leave a Reply