April 16, 2026

കടന്നൽ കുത്തേറ്റു 9 പേർ ചികിത്സയിൽ 

0
Img 20241008 134024
By ന്യൂസ് വയനാട് ബ്യൂറോ

പൊഴുത :വയനാട് പൊഴുതന നാലാം നമ്പറിൽ കടന്നൽ കുത്തേറ്റ് ഒമ്പതോളം പേർക്ക് പരിക്കേറ്റു. രാവിലെ ജോലിക്ക് പോവുകയായിരുന്ന പ്രദേശവാസിയായ ഗോപാലനെ (49)യാണ് ആദ്യം കടന്നൽ ആക്രമിച്ചത്. ശേഷം അതുവഴി വന്ന സ്‌കൂൾ ജീപ്പ് ഡ്രൈവറായ ആബിദിനും (41), ഹമീദിനും (59) കുത്തേൽക്കുകയായിരുന്നു. ആബിദിനെ രക്ഷിക്കാൻ എത്തിയ പ്രദേശവാസികളെയും കടന്നൽ ആക്രമിച്ചു. പരിക്കേറ്റവരെ ആദ്യം പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിലും ശേഷം ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവർ മൂന്നു പേരും അപകടനില തരണം ചെയ്‌തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *