April 16, 2026

കടുവാആക്രമണത്തിൽ പരിക്കെറ്റ പശു ചത്തു 

0
Img 20241008 144846
By ന്യൂസ് വയനാട് ബ്യൂറോ

 

 

ബത്തേരി ∙ചൂരിമലയൽ കടുവയുടെ ആക്രമണത്തിനിരയായി ചികിത്സയിലായിരുന്ന പശു ചത്തു. ചെരിപുറത്തു പറമ്പിൽ കൃഷ്ണൻകുട്ടിയുടെയും ഷേർളി കൃഷ്ണന്റെയുമായിരുന്നു പശു. ഇടതു പിൻകാലിലും ദേഹത്തും സാരമായി പരുക്കേറ്റിരുന്ന പശു രണ്ടു ദിവസമായി അവശ ‌നിലയിലായിരുന്നു. കഴിഞ്ഞ 3 ന് വൈകിട്ടായിരുന്നു മേയുന്നതിനിടെ പശുവിനെ കടുവ പിടികൂടിയത്. ഒരു വർഷത്തിന‌ുള്ളിൽ കൃഷ്ണൻകുട്ടിയുടെ 4 പശുക്കളെയും ഒരു പോത്തിനെയുമാണ് കടുവ കൊന്നത്.

 

എല്ലാം കടുവ കൊണ്ടുപോയി

പശുവിനെ കടുവ പിടികൂടിയ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ചെരിപുറത്തു പറമ്പിൽ കൃഷ്ണന്റെ ഭാര്യ ഷേർളി സങ്കടത്തിലായിരുന്നു. മുറിഞ്ഞു തൂങ്ങിയ കാലുമായി പശു വീടിനു സമീപത്തെ ഷെഡിൽ നിന്നപ്പോൾ ഉറങ്ങാൻ പോലും കഴിഞ്ഞില്ലെന്ന് ഷേർളി പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 4 പശുക്കളെയും ഒരു പോത്തിനെയുമാണ് ഇവർക്ക് കടുവ പിടികൂടിയതിലൂടെ നഷ്ടമായത്. പശുക്കളെയെല്ലാം ബാങ്ക് വായ്പയെടുത്താണ് വാങ്ങിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *