കാർഷികയന്ത്രങ്ങളുടെ വിതരണം നടത്തി
കൽപ്പറ്റ :വയനാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ കാലാവസ്ഥാധിഷ്ഠിത കാർഷിക പുനർജനി പദ്ധതിയിൽ ( എൻ ഐ സി ആർ എ) കർഷകർക്ക് അനുവദിച്ച് കിട്ടിയ കാർഷിക യന്ത്രങ്ങളുടെ വിതരണം നടത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വിജയൻ അവർകളുടെ അധ്യക്ഷതയിൽ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ ഐ സി ആർ എ പദ്ധതിയിൽ മുള്ളൻകൊല്ലിയിലെ കർഷകർക്ക് വിതരണം ചെയ്ത റൈസ് മില്ല് – 1എണ്ണം, ചാഫ് കട്ടർ – 1എണ്ണം, ഡ്രംസീഡർ – 1എണ്ണം, കോണോ വീഡർ-10 എണ്ണം , സ്പ്രേയർ – 1എണ്ണം, പമ്പ് സെറ്റ് -3 എണ്ണം, വീഡ് കട്ടർ – 2 എണ്ണം എന്നീ കാർഷിക യന്ത്രങ്ങളുടെ ഉപയോഗത്തെക്കുറിച്ചു കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോർഡിനേറ്റർ ഡോ. ദീപ സുരേന്ദ്രൻ വിശദീകരിച്ചു. അതോടൊപ്പം തന്നെ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ കാലാവസ്ഥാധിഷ്ഠിത കൃഷിയെ കുറിച്ച് ഒരു സെമിനാറും നടത്തി. സെമിനാറിൽ തിരുനെല്ലി അഗ്രോ ഇൻഡസ്ട്രീസ് കമ്പനി ലിമിറ്റഡ് സി. ഇ. ഒ. രാജേഷ് കൃഷ്ണൻ “ക്ലൈമേറ്റ് സ്മാർട്ട് അഗ്രികൾച്ചർ” എന്ന വിഷയത്തെക്കുറിച്ച് കർഷകർക്ക് ക്ലാസ് എടുത്തു. കൂടാതെ എൻ ഐ സി ആർ എ പദ്ധതിയിൽ ഉൾപ്പെട്ട തെരെഞ്ഞെടുത്ത 15 കർഷകർക്ക് കുരുമുളക് വള്ളികളുടെ വളർച്ചയ്ക്ക് ആവശ്യമായ ‘അർക്ക മൈക്രോബ്യയിൽ കൺസോർഷ്യം ‘ സൂക്ഷ്മാണു വളത്തിൻ്റെ വിതരണവും നടത്തി.കൃഷി ഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ തിരഞ്ഞെടുത്ത മികച്ച കർഷകരെ ആദരിക്കുകയും കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡ് വിതരണവും നടത്തി. കൃഷി ഓഫീസർ സുമീന നന്ദിയർപ്പിച്ചു.





Leave a Reply