June 24, 2026

ആശ്വാസത്തിന്റെ അഭയ കേന്ദ്രവും സാഹോദര്യത്തിന്റെ ഐക്യവും ആണ് ദേവാലയങ്ങൾ

0
Img 20241013 Wa00731
By ന്യൂസ് വയനാട് ബ്യൂറോ

 

കേണിച്ചിറ: സാഹോദര്യ സ്നേഹത്തിന്റെ അഭയ കേന്ദ്രങ്ങളാണ് ദേവാലയങ്ങൾ എന്നും എല്ലാ വിഷമങ്ങളും ഇറക്കിവെച്ച് ആശ്വാസം ചൊരിയുന്ന ഉറവിടമായി വർത്തിക്കുവാൻ ഓരോ ദേവാലയങ്ങൾക്കും സാധിക്കട്ടെ എന്നും അങ്കമാലി- പെരുമ്പാവൂർ ഭദ്രാസനാധിപൻ മാത്യൂസ് മോർ ആഫ്രേം മെത്രാപ്പോലീത്ത പറഞ്ഞു.

നവീകരിച്ച പൂതാടി സെൻ മേരിസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ കൂദാശയോടനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങളുടട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുൻ വികാരിമാരേയും ട്രസ്റ്റി- സെക്രട്ടറിമാരേയും എഴുപത് വയസ്സ് പൂർത്തീകരിച്ച ഇടവകാംഗങ്ങളേയും ആദരിച്ചു.

പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി പ്രകാശ്,

പഞ്ചായത്ത് അംഗം പ്രകാശൻ നെല്ലിക്കര, ഭദ്രാസന സെക്രട്ടറി ഫാദർ ഡോ. മത്തായി അതിരം പുഴയിൽ, ഭദ്രാസന വൈദിക സെക്രട്ടറി ഫാദർ ബേസിൽ കരനിലത്ത്, സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പ, ഫാ. ബാബു നീറ്റുംങ്കര വികാരി ഫാ. അജു ചാക്കോ അരത്തമാം മൂട്ടിൽ, ഗീവർഗീസ് വെട്ടിക്കാട്ടിൽ, തങ്കച്ചൻ ചിറപ്പാട്ട്,സിബി കെ തോമസ്,ബേസിൽ സൈമൺ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *