May 11, 2026

അന്തർദേശിയ ബാലിക ദിനം : റാലി സംഘടിപ്പിച്ചു* 

0
Img 20241015 092159
By ന്യൂസ് വയനാട് ബ്യൂറോ

വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്തർദേശിയ ബാലിക ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു.

കൽപ്പറ്റ നഗരസഭയിൽ നിന്നും ആരംഭിച്ച റാലി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഫ്ലാഗ്ഓഫ് ചെയ്തു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എൻ.സി.സി, എൻ.എസ്.എസ്, എസ്.എസ്.എസ്, ജെ.ആർ.സി, ഗൈഡ്സ്, എസ്.പി.സി വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു. ബത്തേരി ഡോൺ ബോസ്കോ കോളേജിലെ കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

നഗരസഭാ ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ പള്ളിയാൽ അധ്യക്ഷയായ പരിപാടിയിൽ ജില്ലാ വനിതാ ശിശു വികസന ഓഫിസർ എ.സുധീർകുമാർ, ശിശുസംരക്ഷണ ഓഫിസർ കാർത്തിക അന്നതോമസ്, ജില്ലാതല ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ ടി ഹഫ്സത്ത്’, ഹബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ ജെൻ്റർ സ്പെഷലിസ്റ്റ് ആതിര റോസ്, വനിതാ ശിശു വികസന വകുപ്പ് ജീവനക്കാർ, സ്കൂൾ കൗൺസിലേഴ്സ്, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *