April 16, 2026

ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പ്രാദേശിക സ്ഥാനാർത്ഥികളെ പരിഗണിക്കണം എൻ സി പി (എസ് ) വയനാട് ജില്ലാ കമ്മിറ്റി.

0
Img 20241016 112430
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വയനാട് ലോകസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കപ്പെട്ട അവസരത്തിൽ കോൺഗ്രസും ബിജെപിയും ലോകസഭാ മണ്ഡലത്തിന് പുറത്തുനിന്ന് മണ്ഡലത്തിന്റെ പ്രാദേശിക വിഷയങ്ങളെക്കുറിച്ച് അറിവില്ലാത്ത മണ്ഡലത്തിൽ സ്ഥിരതാമസം ഇല്ലാത്ത സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ ഇടതുപക്ഷമെങ്കിലും വയനാട് ലോകസഭാ മണ്ഡലത്തിന് സുപരിചിതരായ സി പി ഐ യുടെ നേതാക്കളെ നിശ്ചയിക്കണമെന്നും ഇക്കാര്യം സിപിഐ സംസ്ഥാന കേന്ദ്ര നേതൃത്വം പരിഗണിക്കണമെന്നും എൻസിപി(എസ് )വയനാട് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു.

 

ഇക്കാര്യത്തിൽ വയനാട് ജില്ലയിലുള്ള സിപിഐ നേതാക്കൾക്ക് പ്രഥമ പരിഗണന നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

എൻസിപി(എസ് )വയനാട് ജില്ല പ്രതിനിധി കൺവെൻഷൻ ഡിസംബർ അവസാനവാരം കൽപ്പറ്റയിൽ വച്ച് നടത്തുവാൻ യോഗം തീരുമാനിച്ചു. ചൂരൽമല മുണ്ടക്കൈ ദുരിതബാധിതരോടുള്ള കേന്ദ്ര ഗവൺമെന്റിന്റെ അവഗണനയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

 

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി സി എം ശിവരാമൻ, ജില്ലാ ബ്ലോക്ക് നേതാക്കളായ പി പി സദാനന്ദൻ, റെനിൽ കെ വി, അനൂപ് ജോജോ, അഡ്വ: എം ശ്രീകുമാർ ഷാബു എ പി, എം കെ ബാലൻ, ടിപി നുറുദീൻ, ജോണി കൈതമറ്റം, അഡ്വ : ഷിംജിത് എം പീറ്റർ, കെ സി സ്റ്റീഫൻ, രാജൻ മൈക്കിൾ , സി എം വത്സല, ഷൈജു വി കൃഷ്ണ , ജെയിംസ് മാങ്കുതേൽ, മല്ലിക ആർ, സുരേന്ദ്ര ബാബു, തുടങ്ങിയവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *