August 9, 2026

എക്യുമെനിക്കൽ കലോത്സവത്തിൽ മണിക്കോട് സെന്റ് മേരീസ് ടീം വിജയികളായി.

0
IMG-20181002-WA0142
By ന്യൂസ് വയനാട് ബ്യൂറോ
തൃശിലേരി യാക്കോബായ പള്ളിയിൽ  മാർ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപനത്തോടനുബന്ധിച്ച് MJS SA മാനന്തവാടി ഡിസ്ട്രിക്റ്റ് നടത്തിയ എക്യുമെനിക്കൽ കലോത്സവത്തിൽ മണിക്കോട് സെന്റ് മേരീസ് ടീം ഒന്നാം സ്ഥാനം ( 4001 രൂപ) നേടി.
തൃശിലേരി സെന്റ് ജോർജ് കത്തോലിക്കാ ദേവാലയ ടീം രണ്ടാം സ്ഥാനനവും (2001 രൂപ) സെന്റ് മേരീസ് സി.എസ്.ഐ ദേവാലയ      ടീം (1001 രൂപ) മൂന്നാം സ്ഥാനവും നേടി. വിവിധ ക്രൈസ്തവ ദേവാലയങ്ങൾ, സംഘടനകൾ നന്നായി 11 ടീമുകൾ പങ്കെടുത്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രത്യേക ഉപഹാരങ്ങൾ സമ്മാനിച്ചു.
ഫാ.പോൾ പരിപാടി ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോർജ് നെടുംന്തള്ളി അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്റ്റ് ഇൻസ്പെക്ടർ ജോൺ ബേബി സ്വാഗതം പറഞ്ഞു.
ട്രസ്റ്റി സക്കറിയ പുളിക്കക്കുടി, സെക്രട്ടറി പി.കെ ജോണി, യൂത്ത് അസോസിയേഷൻ ഭദ്രാസന ജോ. സെക്രട്ടറി അമൽ ജെയിൻ, സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ പി.വി സക്കറിയ എന്നിവർ ആശംസകൾ നേർന്നു. ഡി. സെക്രട്ടറി സുനിൽ ടി.വി നന്ദി പറഞ്ഞു.
അധ്യാപക പ്രതിനിധി കെ.എം ഷിനോജ്, മേഖല കോഡിനേറ്റർ എബിൻ പി.ഏലിയാസ്, എ.എം പൗലോസ്, ബിനോയി പി. സക്കറിയ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *