May 17, 2024

ഗാന്ധി പ്രതിമക്ക് മുമ്പിൽ ഉദ്യോഗസ്ഥരും -ജനപ്രതിനിധികളും തമ്മിൽ കശപിശ : പ്രശ്നമുണ്ടായത് ഗാന്ധിജയന്തി ദിനത്തിലെ പുഷ്പാർച്ചനക്ക് ശേഷം

0
Img 20181002 Wa0177

മാനന്തവാടി ഗാന്ധി  പാർക്കിൽ  

 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്  എക്സൈസ് സംഘടിപ്പിച്ച വിമുക്തി – ലഹരി വർജ്ജന മിഷന്റെ ലഹരിവർജ്ജന സന്ദേശ റാലി ഉദ്ഘാടനത്തിനിടെയാണ്   ഉദ്യോഗസ്ഥരും   ജനപ്രതിനിധികളും തമ്മിൽ കശപിശ ഉണ്ടായത്.   റാലി ഫ്ളാഗ് ഓഫ് ട ചെയ്യാനെത്തിയതായിരുന്നു  നഗര സഭാ ചെയർ പേഴ്സൺ വി..ആർ. പ്രവീജ്. ഈ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്നു എക്സൈസ്  വയനാട് ഡെപ്യൂട്ടി കമ്മീഷണർ മാത്യൂസ് ജോൺ      ചെയർപേഴ്സൺ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ഡെപ്യൂട്ടി കമ്മീഷണർ പ്രസംഗം    നിർത്തിവെക്കാനാവശ്യപ്പെട്ടുവെന്നും മൈക്ക് പിടിച്ചു വാങ്ങിയെന്നുമാണ് ജനപ്രതിനിധികളുടെ പരാതി. ചെയർപേഴ്സൺ സി.പി.എം കാരനാണങ്കിലും യു.ഡി.എഫ് കൺസിലർമാരായ ഹുസൈൻ കുഴി നിലവും   അഡ്വ: റഷീദ് പടയനുമാണ് പ്രതിഷേധ മറിയിച്ചത്. സി.പി.എം. നേതാക്കളും വിഷയം ഏറ്റെടുത്തു.    .  .പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായ എം. എൽ. എ ഒ. ആർ. കേളു ഈ സമയം ഗാന്ധി പാർക്കിലുണ്ടായിരുന്നില്ല. ഡെപ്യൂട്ടി കമ്മീഷണർ പൊതുജനത്തിന് മുന്നിൽ മാപ്പ് പറയണമെന്നായിരുന്നു ആളുകളുടെ ആവശ്യം. ഈ സമയം വി.ആർ. പ്രവീജ് നഗരസഭാ വാഹനത്തിൽ കയറി  മറ്റൊരു പരിപാടിക്ക് പോയി. ഉടൻ സ്ഥലത്തെത്തിയ എം.എൽ. എ ഇരുവരെയും എം.എൽ. എ ഓഫീസിലേക്ക് വിളിച്ചു വരുത്തി പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമം നടത്തുകയായിരുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *