April 19, 2026

ജില്ലാ സ്കൂൾ കായിക മേള തുടങ്ങി

0
Img 20241024 092511
By ന്യൂസ് വയനാട് ബ്യൂറോ

,കൽപറ്റ: മുണ്ടേരി അരവയൽ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായിക മേളയിൽ ആദ്യ ദിനത്തിൽ കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 29 പോയൻ്റുമായി മുന്നിട്ടു നിൽക്കുന്നു. കാക്കവയൽ ഗവ. ഹൈസ്കൂൾ 20 പോയൻ്റുമായി രണ്ടാം സ്ഥാനത്തും

ആനപ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 13 പോയിന്റുമായി മൂന്നാംസ്ഥാനത്തുമുണ്ട്. ഉപജില്ലാ തലത്തിൽ ബത്തേരി ഉപ ജില്ല 64 പോയൻ്റുമായി മുന്നിലാണ്. മാനന്തവാടി 52 പോയൻ്റുമായി രണ്ടാം സ്ഥാനത്തും വൈത്തിരി ഉപജില്ല 33 പോയൻ്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.ഇന്നലെ 19 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി. ഡിഡിഇ വി.എ . ശശീന്ദ്രവാസ് പതാക ഉയർത്തി. കായികമേള ഇന്ന് ഒളിംപ്യൻ ഒ.പി. ജെയ്ഷ ഉദ്ഘാടനം ചെയ്യും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *