May 11, 2026

ജീവിതശൈലി രോഗം; ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി

0
Img 20241025 195738
By ന്യൂസ് വയനാട് ബ്യൂറോ

ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാന്‍ പരിശോധനകള്‍ക്കും മരുന്നുകള്‍ക്കും പുറമെ ജീവിതശൈലി മാറ്റങ്ങള്‍ ഉറപ്പാക്കുകയെന്ന് ലക്ഷ്യത്തോടെ ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍, പൊതുജനരോഗ്യ വിഭാഗം ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹകരണത്തോടെ ജില്ലാ മെഡിക്കല്‍ ഓഫീസും ആരോഗ്യ കേരളവും സംയുക്തമായി നടത്തിയ പരിശീലനം ആര്‍ദ്രംമിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ പി. എസ് സുഷമ ഉദ്ഘാടനം ചെയ്തു.

 

ജീവിതശൈലിയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ രോഗങ്ങള്‍ തടയാനും വന്നുപോയിട്ടുണ്ടെങ്കില്‍ അവ നിയന്ത്രക്കാനും സാധിക്കും. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ നബിലിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും റിസര്‍ച്ച് സയന്റിസ്റ്റുമാരും പരിശീലനത്തില്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ മുഹമ്മദ് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *