കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സെമിനാർ നടത്തി
കൽപറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സെമിനാർ നടത്തി. ജില്ലാ പ്രസിഡൻ്റ് കെ പി നാരായണൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ് ഡോ. വിനോദ് കെ ജോസ് വിഷയം അവതരിപ്പിച്ചു. അഡ്വ. എം വേണുഗോപാൽ, അഡ്വ. കെ എം തോമസ്, അഡ്വ. പിസി ഗോപിനാഥ്, സംഘടന സംസ്ഥാന സെക്രട്ടറി കെ കെ വിശ്വനാഥൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ജി രാജൻ മാസ്റ്റർ സ്വാഗതവും സംസ്കാരിക വേദി കൺവീനർ എൻ കെ ജെ ജോർജ് നന്ദിയും പറഞ്ഞു ജില്ലാ ട്രഷറർ ഇ കെ ജയരാജൻ മാസ്റ്റർ ആശംസകൾ അർപ്പിച്ചു.





Leave a Reply