ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്ക്ലാസ്സ് നടത്തി
കൽപറ്റ: എൻ എസ് എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് ടു സയൻസ് കൊമേഴ്സ് വിഭാഗം
വിദ്യാർഥികൾക്ക് വിദേശത്തും സ്വദേശത്തുമുള്ള ഉപരിപഠന സാധ്യതകൾ, തൊഴിൽ സാധ്യതകൾ, വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന മാർഗങ്ങൾ തുടങ്ങിയവയെ കുറിച്ച് ക്ലാസിൽ വിശദീകരിച്ചു. പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനും, കൗൺസിലറുമായ എ കെ മജീദ് ക്ലാസെടുത്തു. സ്കൂൾ പ്രിൻസിപ്പൽ എ കെ ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ ബിന്ദു വി, റീന കെ ആർ തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply