April 29, 2026

മുണ്ടില്ലാതെ ഓടിയ കള്ളൻ രക്ഷപ്പെട്ടു: വെള്ളമുണ്ടയിലെ കള്ളൻമാരുടെ ലുങ്കിയും ചെരുപ്പും കിട്ടി.

0
IMG_20181007_142901
By ന്യൂസ് വയനാട് ബ്യൂറോ
വിചിത്രമായ ഒട്ടേറെ മോഷണങ്ങൾ നടന്ന വെള്ളമുണ്ടയിൽ വീണ്ടും കള്ളൻമാരുടെ  വിളയാട്ടം .മെസ്സ് ഹൗസിൽ കയറി കഞ്ഞി വെച്ച് കുടിച്ച കള്ളനും മോഷ്ടിക്കാൻ കയറി രണ്ട് പേരെ അറും കൊല ചെയ്ത കൊടും ക്രിമിനലും പിന്നെ മോഷ്ടിക്കുന്നതിനിടെ  നാട്ടുകാരിൽ നിന്ന് പൊതിരെ തല്ലും വാങ്ങിയ യുവ കള്ളനും  വിലസിയ വെള്ളമുണ്ടയിൽ ഞായറാഴ്ച പുലർച്ചെ മറ്റൊരു രസകരമായ സംഭവമുണ്ടായി. വെള്ളമുണ്ട എട്ടേ നാലിൽ മൊതക്കരക്കുള്ള റോഡിലാണ് പുലർച്ചെ അഞ്ച് മണിക്ക്  നാട്ടുകാർ രണ്ട് കള്ളൻ മാരെ കണ്ടത്. ബഹളം വെച്ച് നാട്ടുകാർ കൂടി കള്ളനെ ഓടിക്കുന്നതിനിടെ ഒരു കള്ളന്റെ മുണ്ടുപറിഞ്ഞു. അടിവസ്ത്രം മാത്രം ഇട്ട് ഓടുന്ന കള്ളന്റെ  അരയിൽ ആയുധവും അടിവസ്ത്രത്തിനുള്ളിലേക്ക് തിരുകി വച്ച സ്വർണ്ണവും ഉണ്ടായിരുന്നുവെന്ന് കള്ളനെ ഓടിച്ചവർ പറയുന്നു. ആദ്യം ഇതാരും അത്ര ഗൗരവമായി എടുത്തില്ല .സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴാണ് രാത്രി പതിനൊന്നരക്ക് പീച്ചംങ്കോട്   റവന്യു വകുപ്പിലെ  ജീവനക്കാരനായ രാജേഷിന്റെ വീട്ടിൽ നിന്ന് 23 പവൻ സ്വർണ്ണം മോഷണം പോയ വിവരം വെള്ളമുണ്ടക്കാർ അറിയുന്നത്. പിന്നെ നാട്ടുകാരും പോലീസും കുടിയായി തിരച്ചിൽ '. ഉച്ചയോടെ ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തുമ്പോഴാണ് വെള്ളമുണ്ട സ്കൂളിന് സമീപം തോട്ടത്തിൽ നിന്ന്  കള്ളന്റെ ചെരുപ്പും ലുങ്കിയും കിട്ടിയത്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *