May 21, 2026

പ്രതിഷേധമിരമ്പി: മാനന്തവാടിയിൽ മഹാശരണ യാത്രയിൽ ആയിരങ്ങൾ അണിചേർന്നു

0
IMG-20181013-WA0049
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ,ക്ഷേത്ര കമ്മറ്റികൾ എന്നിവ ചേർന്നുള്ള ശബരിമല കർമ്മസമിതി ശനിയാഴ്ച വൈകീട്ട് മാനന്തവാടിയിൽ മഹാശരണയാത്ര നടത്തി.താഴെയങ്ങാടി മാരിയമ്മൻ ക്ഷേത്രത്തിൽ നിന്ന് തുടങ്ങിയ മഹാശരണയാത്ര ടൗൺ ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു.സ്ത്രീകളുൾപ്പെടെ നൂറ് കണക്കിനാളുകൾ യാത്രയിൽ പങ്കാളികളായി.പൊതുസമ്മേളനം  മാതാ അമ‍ൃതാനന്ദമയി മാനന്തവാടി ആശ്രമ മഠാധിപതി സ്വാമി അക്ഷയാമൃത ചൈതന്യ ഉദ്ഘാടനം  ചെയ്തു.ഇ.കെ.ഗോപി  അധ്യക്ഷത വഹിച്ചു.ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.കെ.വേണുഗോപാലൻ, പുനത്തിൽ രാജൻ,സന്തോഷ് ജി നായർ,വി.വി.നാരായണവാര്യർ,ഡോ.പി.നാരായണൻ നായർ,കെ.ചന്ദ്രൻ,കെ.വി.വനജാക്ഷി,തുണ്ടത്തിൽ വിജയൻ,ഗോപി ചുണ്ടക്കുന്ന്   എന്നിവർ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *