June 19, 2026

മാനന്തവാടി ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ നിന്നുള്ള മാലിന ജലം പരന്നൊഴുകുന്നത് തടയണം – എസ്ഡിപിഐ

0
Img 20250203 105334
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:മാനന്തവാടി മുൻസിപ്പൽ ബസ്സ്റ്റാൻഡിൽ നിന്നുമുള്ള മലിന ജലം സ്റ്റാൻഡിനുള്ളിൽ പരന്നൊഴുകുന്നത് തടയാൻ നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി.

നിരവധി ജനങ്ങൾ എത്തുന്ന ബസ് സ്റ്റാൻഡിൽ മലിന ജലം പരന്നൊഴുകുന്നത് മൂലം രൂക്ഷമായ ദുർഗന്ധമാണ് വമിച്ചുകൊണ്ടിരിക്കുന്നത്. നഗരസഭാ അധികൃതരെ ശ്രദ്ധയിൽ പെട്ട വിഷയമായിരുന്നിട്ട് കൂടി പരിഹരിക്കാനുള്ള നടപടികൾ അവർ കൈ കൊള്ളാത്തത് പ്രതിഷേധാർഹമാണെന്നും കമ്മിറ്റി കൂട്ടിച്ചേർത്തു.

യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു. ആറ്റക്കോയ,ഖാലിദ്,നൗഫൽ പി.കെ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *