മുട്ടില്‍ ഹരിത കര്‍മ്മസേന ഓഫീസിലേക്ക് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ധര്‍ണ്ണ നടത്തി
മുട്ടില്‍ : മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന കഴിഞ്ഞ 8 വര്‍ഷ കാലത്തോളം വ്യാപകമായി ലക്ഷങ്ങളുടെ അഴിമതി നടത്തി കൊണ്ടിരിക്കുകയാണെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ഡി കെ ടി എഫ് മുട്ടില്‍ മണ്ഡലം കമ്മിറ്റി. പഞ്ചായത്ത് തല ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോള്‍ ആവശ്യമായ രേഖകളൊന്നും തന്നെ മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കളക്ഷന്‍ പോലും പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വര്‍ഷം 5 എക്‌സിക്യൂട്ടീവ് യോഗം മാത്രമാണ് നടത്തിയത്. മിനുട്‌സ് പലതും പൂര്‍ണ്ണമല്ല. യോഗങ്ങളില്‍ വരവ് ചിലവ് കണക്കുകള്‍ അംഗീകരിച്ചിട്ടില്ല.





Leave a Reply