വന്യജീവി ആക്രമണങ്ങൾ: പ്രൊഫൈൽ സ്റ്റാറ്റസ് ക്യാബെയിൻ സംഘടിപ്പിച്ച് കെ.സി.വൈ.എം നടവയൽ മേഖല*
നടവയൽ: ദിനം പ്രതി വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമണങ്ങളിൽ നിരവധി പേർ മരണപ്പെട്ടിട്ടും ഭരണാധികരികൾ മൗനം പാലിക്കുന്നതിനെതിരെ പ്രതിഷേധ സൂചകമായി കെ.സി.വൈ.എം നടവയൽ മേഖലയുടെ നേതൃത്വത്തിൽ പ്രൊഫൈൽ സ്റ്റാറ്റസ് ക്യാബെയിൻ “കണ്ണ് തുറക്കൂ… അധികാരികളെ…” നടത്തപ്പെട്ടു. കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് മാറാട്ടുകുന്നേൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്, മേഖല രൂപത, സംസ്ഥാന തലങ്ങളിൽ നിരവധി പേർ ക്യാമ്പയിനിൽ പങ്കാളികളായി. വന്യജീവി ആക്രമണങ്ങൾ തടയുന്നതിന് ശ്വാശ്വത പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും മേഖല സമിതി അറിയിച്ചു. നടവയൽ മേഖല പ്രസിഡൻ്റ് നിഖിൽ ചൂടിയാങ്കൽ , കെ.സി.വൈ.എം സംസ്ഥാന സെനറ്റ് അംഗവും മേഖല സെക്രട്ടറിയുമായ റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, മേഖല വൈസ് പ്രസിഡന്റ് ജിസ്മേരി ഇരട്ടമുണ്ടക്കൽ, ജോയ്ൻ സെക്രട്ടറി എയ്ഞ്ചൽ പയ്യനാട്ട്, ട്രെഷറർ വിപിൻ പെരുമ്പടത്തിൽ,കോഡിനേറ്റർ അഭിജേഷ് മുരിങ്ങമറ്റം എന്നിവർ ക്യാമ്പെയിനിന് നേതൃത്വം നൽകി.





Leave a Reply