July 31, 2026

തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ ശിഖരം ദേഹത്തുവീണ് യുവാവ് മരിച്ചു

0
Img 20250224 203354
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി:തോട്ടത്തിൽ മരംമുറിക്കുന്നതിനിടെ ശിഖരം ദേഹത്തുവീണ് മരം വ്യാപാരി മരിച്ചു.മേപ്പാടി താഴെ അരപ്പറ്റ സ്വദേശി പ്രശാന്ത് (42) ആണ് മരിച്ചത്. മേപ്പാടി മുക്കംകുന്നിലെ തോട്ടത്തിൽ മരം മുറിക്കുന്നതിനിടെ ഇന്നുച്ചയോടെയായിരുന്നു അപകടം. മുറിച്ച മരം മറ്റൊരു മരത്തിലേക്ക് വീഴുകയും അതിന്റെ ശിഖരം പ്രശാന്തിന്റെ ദേഹത്തു വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടി വിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *