ക്ഷയരോഗ മുക്ത വയനാട് : ഇൻ്റർ ഡിപ്പാർട്ട്മെൻ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റവന്യു വകുപ്പ് ജേതാക്കൾ
കൽപ്പറ്റ :ആരോഗ്യ വകുപ്പ് ആരോഗ്യ കേരളം ജില്ലാ ക്ഷയരോഗ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ക്ഷയരോഗ മുക്ത 100 ദിന കർമ്മ പരിപാടിയുടെ പ്രചാരണാർത്ഥം സംഘടിപ്പിച്ച ഇൻ്റർ ഡിപാർട്ട്മെൻ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ റവന്യു വകുപ്പ് ജേതാക്കളായി. ജയിൽ വകുപ്പിനെതിരെ എതിരില്ലാതെ നാല് ഗോളുകൾക്കാണ് റവന്യു ടീം വിജയിച്ചത്. വിജയികൾക്ക് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ട്രോഫി വിതരണം ചെയ്തു. ജയിൽ വകുപ്പിന് റണ്ണറപ്പ് ട്രോഫി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി. ദിനീഷ് സമ്മാനിച്ചു. ടൂർണ്ണമെൻ്റിലെ ഫെയർ പ്ലെ ക്കുള്ള ട്രോഫി ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി ആരോഗ്യ വകുപ്പിന് നൽകി. പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റ് ട്രോഫി റവന്യു വകുപ്പിലെ അർഷാദിന് ജില്ലാ ടിബി ഓഫീസർ ഡോ പ്രിയാ സേനൻ കൈമാറി. ടൂർണ്ണമെൻ്റിൽ 12 ഗോളുകൾ നേടി സഹകരണ വകുപ്പിലെ അഖിൽ ടോപ് സ്കോററായി. മികച്ച ഗോൾകീപ്പറായി റവന്യു വകുപ്പിലെ ജിഷ്ണു തിരഞ്ഞെടുക്കപ്പെട്ടു. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഉമ, ജില്ലാ ജയിൽ സൂപ്രണ്ട് എ. ഷൈജു, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വിൻസെൻ്റ് സിറിൾ, ടെക്നിക്കൽ അസിസ്റ്റൻ്റ് മനോജ് കുമാർ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻ്റ് പി.കെ സലീം, ജില്ലാ ടി.ബി.എച്ച് ഐ.വി കോ ഓർഡിനേറ്റർ വി.ജെ ജോൺസൺ, കമ്മ്യൂണിക്കേഷൻ ആൻഡ് ഡോക്യുമെൻ്റെഷൻ ജൂനിയർ കൺസൾട്ടൻറ് കെ .എസ് നിജിൽ, റാം വിനേഷ് എന്നിവർ ടൂർണ്ണമെൻ്റിന് നേതൃത്വം നൽകി.





Leave a Reply