തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
തിരുനെല്ലി: 2025 26 സാമ്പത്തിക വർഷത്തിലെ മുന്നീക്കിയിരിപ്പ് അടക്കം 48 കോടി
9 ലക്ഷം രൂപ വരവും 47 കോടി 78 ലക്ഷം രൂപ ചെലവും 30 ലക്ഷം രൂപ മിച്ചവും കാണിക്കുന്ന തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് വത്സലകുമാരി സി.ടി.യാണ് ബജറ്റ് അവതരിപ്പിച്ചത്.വനിതാവികസന രംഗത്ത് നേട്ടം ഉണ്ടാകുന്ന പദ്ധതികൾക്ക് തുടക്കം കുറിക്കുന്നുണ്ട്.
കൃഷി, ക്ഷീര വികസനം, കുടിവെള്ളം, തൊഴിലുറപ്പ്, പട്ടിക വര്ഗ്ഗ വീടുകളുടെ റിപ്പയർ, വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് വിദേശത്ത് അന്വേഷിക്കുന്നവർക്ക് ധന സഹായം, അതിദരിദ്രർക്ക് ഭക്ഷണകിറ്റ്, മരുന്ന്, സിക്കിൾ സെൽ അനീമിയ രോഗികളുടെ ആരോഗ്യ സംരക്ഷണം, സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, വിഭിന്ന ശേഷി വിഭാഗങ്ങളേയും ഉന്നമനത്തിനായുള്ള പദ്ധതികൾക്ക് ഈ വർഷത്തെ ബജറ്റ് മുൻതൂക്കം നൽകുന്നുണ്ട്.





Leave a Reply