വെണ്ണിയോട്-മെച്ചന-അരമ്പറ്റക്കുന്ന് റോഡ് നവീകരണത്തിന് 5 കോടി രൂപ അനുവദിച്ചു
കല്‍പ്പറ്റ: കോട്ടത്തറ-പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെണ്ണിയോട്-മെച്ചന-അരമ്പറ്റക്കുന്ന് റോഡ് നവീകരണത്തിനായി 5 കോടി രൂപ പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുവദിച്ചതായി കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ദീഖ് അറിയിച്ചു.
നിരവധി വര്‍ഷങ്ങളായി മോശം നിലയിലായിരുന്ന ഈ റോഡ് ഫ്ളഡ് ഡാമേജ് റിപ്പയര്‍ പദ്ധതി പ്രകാരമാണ് നവീകരണത്തിന് ഉള്‍പ്പെടുത്തിയത്. കാല്‍നടയാത്രയ്ക്കു പോലും അസാധ്യമായ തരത്തിലേക്ക് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് വകുപ്പ് മന്ത്രിയുമായി എം.എല്‍.എ നേരിട്ട് സംസാരിക്കുകയും, നിരവധി കത്തുകള്‍ നല്‍കുകയും, ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ പദ്ധതി അംഗീകരിക്കപ്പെട്ടതെന്ന് എം.എല്‍.എ വ്യക്തമാക്കി.
നവീകരണത്തിന്റെ ഭാഗമായി റോഡ് ബി.എം & ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് എം.എല്‍.എ അറിയിച്ചു. ഇതോടെ റോഡുപയോഗിക്കുന്ന പ്രാദേശിക ജനങ്ങള്‍ക്ക്, വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയൊരു ആശ്വാസമാകുമെന്നും എം.എല്‍.എ പറഞ്ഞു.





Leave a Reply