August 19, 2026

വെള്ളമുണ്ടയിലെ പുലി സാന്നിധ്യം ;  പ്രദേശവാസികളെ ആശങ്കയകറ്റണം – വി സുലൈമാൻ 

0
Img 20250309 164537
By ന്യൂസ് വയനാട് ബ്യൂറോ

 

വെള്ളമുണ്ട: വെള്ളമുണ്ട മംഗലശ്ശേരിയിലെ പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഭീതിയിലാണെന്നും പുലിയെ പിടിച്ച് പ്രദേശവാസികളെ ആശങ്കയകറ്റാനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ.

പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിനെ നഷ്ടപ്പെട്ട പി.റ്റി ബെന്നിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്നിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ,വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തു വി കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *