April 17, 2026

ഫുള്ളി ഓട്ടോമാറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍ ഉദ്ഘാടനം ചെയ്തു

0
Fgdfgdfhfh
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : കൈനാട്ടിലെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ലാബില്‍ പുതുതായി സ്ഥാപിച്ചഫുള്ളി ഓട്ടോമാറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ഐസക്ക് ടി.ജെ.ഉദ്ഘാടനം ചെയ്തു.ക്യാന്‍സര്‍ നിര്‍ണയവുമായി ബന്ധപ്പെട്ടും, തൈറോയ്ഡ് രോഗനിര്‍ണയുമായി ബന്ധപ്പെട്ടും,ഹൃദയ സംബന്ധമായ രോഗ നിര്‍ണയവുമായി ബന്ധപ്പെട്ടും വളരെ ഉപകാരപ്രദമായ പരിശോധനകള്‍ നടത്താന്‍ ഉപകരിക്കുന്ന ഉപകരണമാണ് ഫുള്ളി ഓട്ടോമാറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍.
നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ അദ്ധ്യക്ഷനായി.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സരോജിനി ഓടമ്പത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആയിഷ പള്ളിയാലില്‍, സി.കെ. ശിവരാമന്‍, രാജാറാണി ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ വി.ഡി. ജോസഫ്, നഗരസഭ ആര്‍.എം.ഒ മാരായ ഡോക്ടര്‍ ശുഭ, ഡോ. ഇന്ദു , ലാബ് ഇന്‍ ചാര്‍ജ് സത്യന്‍ കെ.എ, പി.ആര്‍. ഒ അനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പരിമിതമായ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റും കല്‍പ്പറ്റ നഗരസഭയുടെ പദ്ധതി വിഹിതവും ഉപയോഗിച്ചു ധാരാളം വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടന്ന് വരുന്നത്. സര്‍ക്കാരിന്റെ നൂതന പദ്ധതിയായ ഔയ & ടുീസല ഘമയ ിലംേീൃസ ‘നിര്‍ണയ ‘പദ്ധതി പ്രകാരം 132 ഓളം പരിശോധനകള്‍ നടപ്പിലാക്കാനുള്ള നടപടികളാണ് നിലവില്‍നടന്നു വരുന്നത്. ആയതിന്റെ ഭാഗമായി അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഓട്ടോമാറ്റിക് ഹൈബ്രിഡ് യൂറിന്‍ അനലൈസര്‍, സീറം ഇലക്ട്രോലൈറ്റ് അനലൈസര്‍, തുടങ്ങിയ ഉപകരണങ്ങള്‍ നിലവില്‍ സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ ക്യാന്‍സര്‍ നിര്‍ണയ പരിശോധനയിലെ പ്രധാനപ്പെട്ട ടെസ്റ്റുകളും , വന്ധ്യതാ നിര്‍ണയത്തിന്റെ ഭാഗമായ ടെസ്റ്റുകളും, മഞ്ഞപ്പിത്തം കണ്ടുപിടിക്കാനുള്ള വൈറല്‍ ലോഡ് പരിശോധനയും നിലവില്‍ ആശുപത്രിയില്‍ ആരംഭിച്ചിട്ടുണ്ട് .

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *