June 19, 2026

സിപിഎം നിയന്ത്രണത്തിലുള്ള മാനന്തവാടി അർബൻ സൊസൈറ്റിയിൽ ഭൂമി ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് യൂത്ത് ലീഗ്.

0
Img 20250316 142352
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി :സിപിഎം മാനന്തവാടി ഏരിയ കമ്മറ്റി അംഗം കെഎം വർക്കിമാസ്റ്റർ പ്രസിഡന്റ്‌ ആയിരിക്കുന്ന മാനന്തവാടി അർബൻ സൊസൈറ്റി ഭൂമി വാങ്ങിയ വകയിൽ ലക്ഷങ്ങളുടെ തിരിമറി ആണ് നടന്നത്. 2022 ൽ മാർക്കറ്റ് വിലയെക്കാൾ കൂടുതൽ വിലക്ക് ഭരണസമതി പോലും അറിയാതെ ബാങ്ക് സെക്രെട്ടറി വിനോജ്, പ്രസിഡന്റ്‌ വർക്കി മാസ്റ്റർ എന്നിവർ മാത്രം മുൻകൈയെടുത്തു മാന്തവാടിയിൽ വാങ്ങിയ സ്ഥലം ഇതുവരെ ക്രമപ്പെടുത്താൽ സാധിച്ചിട്ടില്ല. നിയമ പ്രകാരം പത്രത്തിൽ പരസ്യം കൊടുക്കാതെയും സഹകരണ വകുപ്പിന്റെ അനുമതി ഇല്ലാതെയും സൊസൈറ്റി ഭരണ സമിതിയുടെ മുൻകൂർ പെർമിഷൻ ഇല്ലാതെയും ആണ് ഭൂമി വാങ്ങിയത് എന്ന് ഇതിനകം ബോധ്യമായിരിക്കുന്നതാണ്. മെമ്പർ മാരുടെ ഡെപ്പോസിറ്റ് തുക എടുത്തിട്ട് വസ്തു വാങ്ങുമ്പോൾ പാലിക്കേണ്ട ഒരു വ്യവസ്ഥയും പാലിക്കാതെ പ്രസിഡന്റും സെക്രെട്ടറിയും നടത്തിയത് വൻ അഴിമതിയാണ്. ഏതാണ്ട് ഒന്നര കോടിയുടെ ഇടപാട് വഴി നടന്നത് ലക്ഷങ്ങളുടെ തിരിമറി ആണ്. പാർട്ടിയുടെ ഉന്നത നേതാക്കൾ അറിഞ്ഞു കൊണ്ടാണ് ഇതൊക്കെ നടന്നത്. ഓഡിറ്റ്‌ റിപ്പോർട്ട്‌ പ്രകാരം 2022-23 വർഷത്തിൽ തന്നെ ക്രമകേട് കണ്ടുപിടിച്ചതാണ്. എന്നാൽ ജില്ലയിൽ നിന്നുള്ള മന്ത്രിയെ ഉപയോഗിച്ച് ഈ ഇടപാടിന് അംഗീകാരം കിട്ടാൻ പലവഴി ശ്രെമിച്ചെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ല. ഇപ്പോൾ ഓഡിറ്റ്‌ റിപ്പോർട്ട്‌ തിരുത്താൻ എ ആറിൽ സമർദ്ദം ചെലുത്തുകയാണ്. അതിനാൽ ഈ അഴിമതിക്ക് നേതൃത്വം കൊടുത്ത വർക്കി മാസ്റ്ററെ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും സെക്രെട്ടറി വിനോജിനെ സ്ഥാനത്തു നിന്ന് നീക്കം ചെയ്തു വകുപ്പുതല അന്വേഷണം നടത്തി ബാങ്കിന് നഷ്ടപ്പെട്ട തുക തിരിച്ചു പിടിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് യൂത്ത് ലീഗ് മണ്ഡലം കമ്മറ്റി ആവശ്യപ്പെടുന്നു.അല്ലാത്ത പക്ഷം പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു.യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് മലബാർ,  അസീസ് വെള്ളമുണ്ട, കബീർ മാനന്തവാടി,  ആഷിക് എം കെ .   മോയി കട്ടയാട്. ഇബ്രാഹിം തരുവണ, ജലീൽ വാളാട് ,  മുസ്തഫ തയ്യുള്ളതിൽ , അസീസ് വി പി  എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *