July 15, 2026

മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങൾ

0
Fdfgb
By ന്യൂസ് വയനാട് ബ്യൂറോ

 

പയ്യമ്പള്ളി: പയ്യമ്പള്ളി കുറുക്കൻമൂല പ്രദേശങ്ങളിൽ വേനൽ മഴയും ശക്തമായ കാറ്റും വ്യാപക നാശനഷ്‌ടങ്ങൾ വരുത്തി. മരം വീണ് ഇലക്ട്രിക് ലൈനുകൾ ഉൾപ്പെടെ നശിച്ചു. പയ്യമ്പള്ളി കുറുക്കന്മൂല റോഡിൽ വലിയ കശുമാവ് റോഡിന് കുറുകുകയും ഇലക്ട്രിക് ഹൈ ടെൻഷൻ ലൈനിന് മുകളിലുമായി വീണതിനെ ഗതാഗതം തടസ്സപ്പെട്ടു. കുറുക്കമൂല പടമല റോഡിൽ തെങ്ങ് റോഡിന് കുറുകെയും ഹൈ ടെൻഷൻ ലൈനിനു മുകളിലുമായി വീണ് നിരവധി പോസ്റ്റുകൾ ഒടിയുകയും ഏറെനേരം ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മാനന്തവാടിയിൽ നിന്നുള്ള അഗ്‌നി സംരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *