May 8, 2026

പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം മാര്‍ച്ച് 25 മുതല്‍ 30 വരെ

0
Ghfghgf
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: പുല്‍പ്പള്ളി അയ്യപ്പ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം മാര്‍ച്ച് 25 മുതല്‍ 30 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പന്തളം കൊട്ടാരം പ്രതിനിധി പൂണര്‍തം നാള്‍ നാരായണ വര്‍മയും ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസ ഭട്ടതരിപ്പാടും പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് ക്ഷേത്ര പ്രസിഡന്റ് എന്‍. കൃഷ്ണക്കുറുപ്പ്, സെക്രട്ടറി എം.കെ. ശ്രീനിവാസന്‍, സി.വി. ശശീന്ദ്രന്‍, തങ്കമണി രാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അയ്യപ്പ ക്ഷേത്ര പുനപ്രതിഷ്ഠയ്ക്കൊപ്പം ഉപദേവന്മാരായ ഗണപതി, ഭഗവതി, യോഗീശ്വരന്‍ എന്നിവരുടെ പ്രതിഷ്ഠകളും നടത്തും. ചടങ്ങുകള്‍ക്ക് തന്ത്രി പൊയ്യില്‍ ശ്രീകുമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും.25ന് വൈകുന്നേരം അഞ്ചിന് നടതുറക്കല്‍, താന്ത്രിക കര്‍മങ്ങള്‍, മുളയിടല്‍, അന്നദാനം. 26ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മങ്ങള്‍, എട്ടിന് ഭഗവത്ഗീതാ പാരായണം, പത്തിന് ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.30ന് മുളപൂജ, ഭഗവതിസേവ, ഏഴിന് ഭജന, അന്നദാനം.

27ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മങ്ങള്‍, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം ആറിന് മുളപൂജ, ഏഴിന് ഭഗവതി സേവ, ഭജന, അന്നദാനം.
28ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മങ്ങള്‍, ഒന്‍പതിന് ലളിതാ സഹസ്രനാമാര്‍ച്ചന, 10.30ന് ചിന്തുപാട്ട്, 11.30ന് ഭക്തിഗാനസുധ, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകുന്നേരം 6.15ന് മുളപൂജ, ഏഴിന് ഭഗവതിസേവ, ഭജന, അന്നദാനം.

29ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മങ്ങള്‍, ഏഴിന് ഭൂതനാഥോപാഖ്യാനവും നീരാഞ്ജന പൂജയും, ഒന്‍പതിന് ധര്‍മശാസ്താ അഷ്ടോത്തരശതനാമാവലി അര്‍ച്ചന, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം ഏഴിന് ഭജന, അന്നദാനം.30ന് രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, എട്ടിന് പ്രാസാദ പ്രതിഷ്ഠ, മരപ്പാണി, 9.15 മുതല്‍ 9.45വരെ ദേവ പ്രതിഷ്ഠ തുടര്‍ന്ന് അന്നദാനം എന്നിവയുണ്ടാകും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *