November 16, 2026

അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

0
Dgsd
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: കഞ്ചാവുമായി യുവാവ് പിടിയില്‍. അരപ്പറ്റ, പുതിയപാടിസ്വദേശി സാബിര്‍ റഹ്‌മാന്‍(30)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ നിര്‍ദേശപ്രകാരം എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇന്നലെ നാല് മണിക്ക് ചുളുക്ക ഇരുമ്പുപാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കെഎല്‍ 17 കെ 7333 ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളില്‍ നിന്ന് 50.25 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അരയിലും ബുള്ളറ്റിന്റെ സീറ്റിനടിയിലും ഒളിപ്പിച്ച നിലയില്‍ പത്ത് പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.ഡ്രെവര്‍ എസ്.സി.പി.ഒ ഷാജഹാന്‍, സി.പി.ഒ ജബ്ലു റഹ്‌മാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

 

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *