ലഹരി വിരുദ്ധ ക്യാമ്പുകള്‍ സംഘടിപ്പിച്ചു
പൂതാടി മണ്ഡലം കമ്മിറ്റി പഞ്ചായത്ത് തല ലഹരി വിരുദ്ധ സ്‌ക്വാഡുകള്‍ രൂപീകരിക്കാനും ബൂത്ത് തലത്തില്‍ ലഹരിക്കെതിരെ പ്രതിജ്ഞകള്‍ എടുക്കാനും ലഹരി വിരുദ്ധ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.കെപിസിസി മെമ്പര്‍ കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കെജി ബാബു അധ്യക്ഷനായി.ബ്ലോക്ക് പ്രസിഡണ്ട് വര്‍ഗീസ് മുരിയങ്കാവില്‍ മുഖ്യപ്രഭാഷണം നടത്തി.യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ബോധവല്‍ക്കരിക്കാനും ലഹരി വിരുദ്ധ ക്ലാസുകള്‍ സംഘടിപ്പിക്കാനും പൂതാടി പഞ്ചായത്ത് ലഹരി മുക്ത പഞ്ചായത്താക്കി മാറ്റാനും ശ്രമം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് മാരായ എംഎസ് പ്രഭാകരന്‍ സണ്ണി സെബാസ്റ്റ്യന്‍ ,ഇ നാരായണന്‍ നായര്‍ പൗലോസ്, മോഹന്‍ദാസ്, കെ കെ അതുല്‍ തോമസ്, പി വി സൈമണ്‍, സദന്‍ കോലടിയില്‍, അന്നക്കുട്ടി ജോസ്, ലൗലി ഷാജു, ഷാജു ഐസക്ക് വിന്‍സെന്റ്. ചേരവലില്‍ ജോസ് എന്നിവര്‍ സംസാരിച്ചു.




Leave a Reply