April 17, 2026

ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി

0
Hj

 

 

പുല്‍പ്പള്ളി :വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് പുല്‍പ്പള്ളി യൂണിറ്റും പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളിയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്ഉം സംയുക്തമായി പുല്‍പ്പള്ളി ടൗണില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ റാലി നടത്തി. പുല്‍പ്പള്ളി എസ് ഐ രാംകുമാര്‍ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.പഴശ്ശിരാജ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ മൈമിങ് അവതരിപ്പിച്ചു.റാലിയില്‍ എന്‍. സി. സി , എന്‍. എസ്. എ സ് , വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പങ്കെടുത്തു.

പുല്‍പ്പള്ളി ബസ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ പഴശ്ശിരാജ കോളേജ് പ്രൊഫ ജോഷി ,വ്യാപാരി വ്യവസായി പ്രസിഡന്റ് മാത്യു മത്തായി ആതിര ,വ്യാപാരി വ്യവസായി യൂത്ത് വിങ് പ്രസിഡന്റ് അജേഷ് സുപ്രിയ, ലിയോ പിഡിസി ജോബിഷ് യോഹാന്‍, ലിജോ തോമസ്, ബിജു പൗലോസ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ വിമ്യ കെ പി, ഡോ. ജോഷി മാത്യു, ഷോബിന്‍ മാത്യു, ജോസ്‌ന കെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *