സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനവുമായി മാനന്തവാടി നഗരസഭ
മാനന്തവാടി:നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ ര്തനവല്ലി നഗരസഭയെ മാനന്തവാടി സമ്പൂര്‍ണ്ണ ശുചിത്വ നഗരസഭയായി പ്രഖ്യാപിച്ചു.നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ഹരിത കര്‍മ്മ സേന 100 ശതമാനം സര്‍വീസ് പൂര്‍ത്തീകരിച്ചിട്ടുള്ളതാണ്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി.ക്ലീന്‍ സിറ്റി മാനേജര്‍ ബിജോയ് ചന്ദ്രന്,ആരോഗ്യസ്റ്റാന്ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പാത്തുമ്മ ടീച്ചര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ രാജീവന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷൈജു.എസ് തുടങ്ങിയവര്‍ സംസാരിച്ചു.




Leave a Reply