May 9, 2026

ശബരിമലയിൽ ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണം: ബാലകൃഷ്ണൻ എം.എൽ.എ

0
By ന്യൂസ് വയനാട് ബ്യൂറോ
സി.പി.എം,ബി.ജ.പി.എന്നീ രാഷ്ടീയകക്ഷികൾ ശബരിമലയിൽ രാഷ്ട്രീയം കളിക്കുകയാണ് എന്ന് ഡി.സി.സി പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ ആരോപിച്ചു. "എന്റെ ബൂത്ത് എന്റെ അഭിമാനം " എന്ന പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)തൊണ്ടർനാട് മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ഭവന സന്ദർശന പരിപാടിയുടെ ജില്ലാതല ഉൽഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു. ഡി സി സി പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, മുൻ മന്ത്രി പി.കെ.ജയലക്ഷ്മി എന്നിവർ തൊണ്ടർനാട് മണ്ഡലത്തിലെ 15 – ബൂത്ത് പ്രസിഡണ്ടുമാരുടെയും ഭവനം സന്ദർശിച്ചു.  രാവിലെ 9 മണി മുതൽ രാത്രി 8.30 വരെയായിരുന്നു ഭവന സന്ദർശനം. ബൂത്ത് ശാക്തീകരണം,വോട്ടർ പട്ടികയിൽ പേര്  ചേർക്കൽ,ബൂത്ത്, മണ്ഡലം പുനസംഘടന ആനുകാലികരാഷ്ടീയ കാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടന്നു. മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.എ.ഐ.സി.സി. മെമ്പറും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷമി മുഖ്യ പ്രഭാഷണം നടത്തി. എ. പ്രഭാകരൻ മാസ്റ്റർ, കെ.ജെ.പൈലി, ടി.ഉഷാകുമാരി, ഗീതാ ബാബു, ടി.ജെ. മാത്യു ,പി.കെ.സുനിൽ,പി.എം.ടോമി, ജോഷി തൂമുള്ളിൽ,കെ.ടി.മാത്യു, എം.പി.കുഞ്ഞിക്കണ്ണൻ ,പി.ഉസ്മാൻ ,അനീഷ് പി, കെ.ടി. കുഞ്ഞികൃഷ്ണൻ, അഷറഫ്.കെ.പി, എം.ടി.ജോസഫ്, ചിന്നമ്മ ജോസ്, ശ്രീജ രാജേഷ്, ആൻസി ജോയി, ബാബു കെ.വി. ബേബി പെരുമ്പേൽ, ഷാജികവളംമാക്കിൽ, സുകുമാരൻ, കല്ലേരി മൊയ്തു,ഇബ്രായി കരിമ്പിൽ, ബിനോയി തേറ്റമല, ബൈജു പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *